
ന്യൂഡൽഹി: നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകരാജ്യങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം. ഡൽഹിയിലെ വസതിയിൽ സന്ദർശകരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു മുർമു ഇന്നലെ.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധൻകർ, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ ഡൽഹിയിലെ വസതിയിലെത്തി മുർമുവിനെ കണ്ടു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഫോണിൽ മുർമുവുമായി സംസാരിച്ചു.