
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്നു രാവിലെ 10.14ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങ് ഇങ്ങനെ:
9.20: നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹാളിലെത്തും
9.22: ദ്രൗപദി മുർമു നോർത്ത് കോർട്ടിലെത്തും. രാഷ്ട്രപതിയുടെ എ.ഡി.സി സ്വീകരിക്കും
9.37: അംഗരക്ഷകരുടെ സല്യൂട്ട് സ്വീകരിക്കും
9.42: രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഡർബാർ ഹാളിലെത്തും
9.50: രാംനാഥ് കോവിന്ദ് പാർലമെന്റ് ഹൗസിന്റെ ഗേറ്റ് നമ്പർ 5ലെത്തും
10.03: ഇരുവരെയും രാജ്യസഭ, ലോക്സഭ അദ്ധ്യക്ഷൻമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന് സ്വീകരിക്കും
10.11: സെൻട്രൽ ഹാളിൽ പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സന്ദേശം വായിക്കും.
10.14: സത്യപ്രതിജ്ഞ. ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
10.18: സത്യപ്രതിജ്ഞ രജിസ്റ്ററിൽ ദ്രൗപദി മുർമു ഒപ്പിടും. അവരുടെ അനുമതിയോടെ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപനം നടത്തും.
10.23: പുതിയ രാഷ്ട്രപതിയുടെ പ്രസംഗം