rape

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി ഡോക്ടറോട് ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് വിധി. ഡോക്ടറായ ലത്തീഫ് മുർഷിദിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കീഴടങ്ങിയില്ലെങ്കിൽ പിടികൂടി തൊടുപുഴ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. കേസിൽ റിമാന്റിലായിരുന്ന പ്രതി ഹൈക്കോടതിയിൽ നിന്ന്‌ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കേസിൽ നിന്ന് പിന്മാറാൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതി സമീപിച്ചു. ഫോൺ രേഖകളും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ച ശേഷം ജാമ്യം റദ്ദാക്കുകയായിരുന്നു.