
ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്‌കുമാർ പങ്കെടുത്തില്ല. ബി.ജെ.പി നേതൃത്വവുമായി നിതീഷ് അകൽച്ചതിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സത്യപ്രതിജ്ഞയ്‌ക്ക് വരാതിരുന്നത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മുർമുവിനാണ് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചത്.
ബിഹാറിലെ ഔദ്യോഗിക തിരക്കുകൾ കാരണമാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ജെ.ഡി.യു നേതാവ് ഉപേന്ദ്ര ഖുഷ്‌വാഹ പറഞ്ഞു.