supreme-court

ന്യൂഡൽഹി: ആധാർ നമ്പറുമായി വോട്ടർ തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന് നിർദ്ദേശം നൽകി. മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. വ്യത്യസ്ത ഹൈക്കോടതികളുടെ നടപടിക്രമങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ മാത്രം സുപ്രീംകോടതിയെ സമീപിക്കാം. ആവശ്യമെങ്കിൽ അപ്പോൾ ഒറ്റ ഹർജിയാക്കി ഒരു ഹൈക്കോടതിയിലേക്ക് അയക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.