
ന്യൂഡൽഹി: വേനൽക്കാലത്ത് അഭിഭാഷകരുടെ വസ്ത്രധാരണ രീതിയിൽ ഇളവ് നൽകണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തിൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യയെ സമീപിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. തുടർന്ന് കോടതി അനുമതിയോടെ ഹർജി പിൻവലിച്ചു.