
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസിൽ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. യു.എ.പി.എ റദ്ദാക്കണമെന്ന രൂപേഷിന്റെ ഹർജിയിൽ ഹൈക്കാടതിയാണ് യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013ൽ കുറ്റ്യാടി പൊലീസ് രണ്ട് കേസും 2014ൽ വളയം പൊലീസ് ഒരു കേസും രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരുന്നത്. ഹൈക്കോടതി മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യു.എ.പി.എ നിയമം റദ്ദാക്കിയതെന്നാണ് സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് ഫയൽ ചെയ്ത ഹർജിയിലെ പ്രധാന വാദം.