enforcement-directorate

ന്യൂഡൽഹി: ജമ്മുകാശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെ.കെ.സി.എ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്‌ദുള്ള ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി ശ്രീനഗർ കോടതിയിൽ അധിക ചാർജ്ജ്‌ഷീറ്റ് സമർപ്പിച്ചു.

ഫറൂഖ് അബ്‌ദുള്ള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന 2001-2012ൽ 43 കോടിയോളം രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ 2018ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഇ.ഡിയുടെ പരാതിയിൽ ആഗസ്റ്റ് 27ന് ഹാജരാകാൻ ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് കോടതി നോട്ടീസ് നൽകി. ജെ.കെ.സി.എ മുൻ ട്രഷറർ അഹ്‌സാൻ അഹമ്മദ് മിർസ, മുൻ ഭാരവാഹി മൻസൂർ ഗസൻഫർ തുടങ്ങിയവരാണ് മറ്റ് പ്രതികൾ.