5g-internet

ന്യൂഡൽഹി: രാജ്യത്ത് അതിവേഗ ഇന്റർനെറ്റ്-ടെലികോം സേവനങ്ങൾ നൽകുന്നതിനുള്ള 5 ജി സ്‌പെക്‌ട്രം ലേലത്തിലൂടെ കേന്ദ്ര സർക്കാരിന് റെക്കാഡ് വരുമാനം. ലേലത്തിന്റെ രണ്ടാം ദിനം 9 റൗണ്ട് പൂർത്തിയായപ്പോൾ 1,49,454 കോടിയുടെ ലേലം നടന്നതായി കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. ലേലം ഇന്നും തുടരും. റിലയൻസ് ജിയോ, ഭാരതി എയർടെൽ,അദാനി എന്റർപ്രൈസസ് എന്നിവയ്‌ക്കു പുറമെ വോഡഫോൺ-ഐഡിയ കമ്പനിയും 5ജി സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കുന്നു. ലേലത്തിന്റെ ഒന്നാം ദിവസം 1.45 ലക്ഷം കോടിയുടെ സ്‌പെക്‌ട്രമാണ് ലേലത്തിൽ പോയത്.