
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പങ്കാളിത്തത്തോടെ മങ്കിപോക്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനും പരിശോധനാ കിറ്റും വികസിപ്പിക്കാൻ നീക്കം.താത്പര്യമുള്ള കമ്പനികളോട് ഓഗസ്റ്റ് 10ന് മുൻപ് അപേക്ഷ നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.ടെൻഡറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് ഐ.സി.എം.ആർ മങ്കിപോക്‌സ് വൈറസിന്റെ പകർപ്പുകൾ നൽകും. ഇതുവരെ രാജ്യത്ത് കേരളത്തിൽ മൂന്നും ഡൽഹിയിൽ ഒരാൾക്കുമാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.