ministers

ന്യൂഡൽഹി: നേമം ടെർമിനൽ അടക്കം തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾക്കും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവർക്ക് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്‌ണവ് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ചതിൽ വിവാദം. തലേദിവസം സമാന വിഷയങ്ങൾക്കായി ബി.ജെ.പി സംഘം മന്ത്രിയെ കണ്ടിരുന്നു.

മൂന്നാഴ്‌ച മുൻപേ സി.പി.എമ്മിന്റെ രാജ്യസഭാ നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിൽ എം.പി എമാർ വഴി റയിൽവേ മന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ടപ്പോൾ കാണാമെന്നാണ് മറുപടി ലഭിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു. ഇതിനു പുറമെ ഡൽഹി കേരളാഹൗസ് വഴി ശ്രമിച്ചപ്പോഴും തടസങ്ങൾ പറഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രിമാർ ബുധനാഴ്‌ച ഡൽഹിയിലെത്തിയത്. എന്നാൽ ഇന്നലെ കൂടിക്കാഴ്‌ചയ്‌ക്കുള്ള സമയം ചോദിച്ചപ്പോൾ കാണാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.

ബുധനാഴ്‌ച വൈകിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് റെയിൽവേ മന്ത്രി കൂടിക്കാഴ്‌ച അനുവദിച്ച ശേഷം തൊട്ടടുത്ത ദിവസം സംസ്ഥാന മന്ത്രിമാർക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി.അശ്വനി വൈഷ്‌ണവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകുമെന്ന് സംസ്ഥാന മന്ത്രിമാർ അറിയിച്ചു.

അശ്വനിവൈഷ്‌‌ണവ് അനുമതി നിഷേധിച്ചതിനെ തുടർന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. ത്രിപാഠി എന്നിവരെയാണ് കേരള മന്ത്രിമാർ കണ്ടത്. വൈഷ്‌ണവിനുള്ള നിവേദനം ഒാഫീസിലെത്തിച്ചു.

നേ​മം​ ​ടെ​ർ​മി​ന​ൽ​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന്
അ​റി​യി​ച്ച​താ​യി​ ​മ​ന്ത്രി​മാർ

നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ൽ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​യ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​റെ​യി​ൽ​വേ​യോ​ട് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​ആ​ന്റ​ണി​രാ​ജു,​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​സ​ഹ​മ​ന്ത്രി​ ​ദ​ർ​ശ​ന​ ​ജ​ർ​ദോ​ഷ്,​ ​റെ​യി​ൽ​വേ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​വി.​കെ.​ ​ത്രിപാ​ഠി​ ​എ​ന്നി​വ​രെ​ ​ക​ണ്ട് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് ​റെ​യി​ൽ​വേ​ ​ചെ​യ​ർ​മാ​ൻ​ ​പ​റ​ഞ്ഞ​താ​യി​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​ർ​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്ക് ​ശേ​ഷം​ ​അ​റി​യി​ച്ചു.​റെ​യി​ൽ​വേ​ ​സ​ഹ​മ​ന്ത്രി​യും​ ​പോ​സി​റ്റീ​വാ​യാ​ണ് ​പ്ര​തി​ക​രി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​

നെ​ടു​മ​ങ്ങാ​ട്-​ചെ​ങ്കോ​ട്ട പാ​ത​യ്ക്കായി നിവേദനം
തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​നെ​ടു​മ​ങ്ങാ​ട്-​പാ​ലോ​ട്,​ ​കു​ള​ത്തു​പ്പു​ഴ,​ ​തെ​ൻ​മ​ല​ ​വ​ഴി​ ​ചെ​ങ്കോ​ട്ട​യ്‌​ക്കു​ള്ള​ ​നി​ർ​ദ്ദി​ഷ്‌​ട​ ​പാ​ത​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​റെ​യി​ൽ​വേ‌​ക്ക് ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.