cpm

ന്യൂഡൽഹി:പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ ഒാഫ്‌ലൈൻ കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതൽ തുടങ്ങും.ഇതിനുമുൻപ് ഓൺലൈനായി ആയിരുന്നു യോഗം കൂടിയിരുന്നത്.

കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസ്‌ തിരഞ്ഞെടുത്ത 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളുണ്ട്.ധനമന്ത്രി കെ.എൻ.ബാലഗോപാൽ,വ്യവസായ മന്ത്രി പി.രാജീവ്‌,പി സതീദേവി,സി.എസ്‌.സുജാത എന്നിവരാണ് കേരളത്തിൽ നിന്നുള്ള പുതിയ അംഗങ്ങൾ.മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും യോഗത്തിൽ പങ്കെടുക്കില്ല.