smriti

ന്യൂഡൽഹി: ഗോവയിലെ ബാർ ആന്റ് കഫെയുടെ ലൈസൻസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വന്ന അപകീർത്തികരമായ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. മകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് രണ്ടുകോടി നഷ്‌‌ടപരിഹാരം ആവശ്യപ്പെട്ട് സ്‌മൃതി ഇറാനി നൽകിയ മാനനഷ്ട കേസിൽ ജയ്‌റാം രമേശ്, പവൻ ഖേര, നെട്ട ഡിസൂസ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. കേന്ദ്രമന്ത്രി മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തിയത് തെളിയിക്കുമെന്ന് സമൺസ് ലഭിച്ചതിന്റെ പ്രതികരണമായി ജയ്‌റാം രമേശ് പറഞ്ഞു.