p

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ആഗസ്റ്റ് ഒന്നിന് ലോക്‌‌സഭയിലും രണ്ടിന് രാജ്യസഭയിലും വിലക്കയറ്റം ചർച്ച ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചർച്ചയ്‌ക്കു ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ മറുപടി നൽകും. രണ്ടാഴ്‌ച ജി.എസ്.ടി,​വിലക്കയറ്റ വിഷയത്തിൽ പ്രതിപക്ഷം സഭ സ്‌തംഭിപ്പിച്ചതിന് ശേഷമാണ് ചർച്ചയ്‌ക്ക് തിയതി നിശ്‌ചയിക്കുന്നത്. കൊവിഡിനെ തുടർന്ന് മന്ത്രി നിർമ്മലാ സീതാരാമൻ സഭയിൽ ഇല്ലാതിരുന്നത് കൊണ്ടാണ് ചർച്ച നീണ്ടതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.