congress

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ ആഗസ്റ്റ് 5ന് രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഡൽഹിയിൽ ഇതിന്റെ ഭാഗമായി രാഷ്‌‌ട്രപതിഭവൻ മാർച്ചും പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കലും നടത്തും. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കളും രാഷ്‌ട്രപതി ഭവൻ മാർച്ചിൽ എം.പിമാരുമാണ് പങ്കെടുക്കുക. വിവിധ സംസ്ഥാനങ്ങളിൽ എം.എൽ.എമാരും പി.സി.സി ഭാരവാഹികളും മുൻ എം.പിമാരും രാജ്‌ഭവൻ മാർച്ച് നടത്തി കൂട്ട അറസ്റ്റ് വരിക്കും. അതേസമയം പാർലമെന്റിൽ നാളെ വിലക്കയറ്റത്തിൽ ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്.