
ന്യൂഡൽഹി: രണ്ടു ദിവസത്തെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങി. കേരളത്തിൽ ഭരണഘടനാവിരുദ്ധ പരാമർശത്തെ തുടർന്ന് സജിചെറിയാൻ മന്ത്രിപദം രാജിവച്ചതും കെ - റെയിൽ സാഹചര്യങ്ങളും ചർച്ചയായേക്കും. പാർലമെന്റിൽ രണ്ട് പാർട്ടി എം.പിമാരെ അടക്കം കേന്ദ്രം സസ്‌പെൻഡ് ചെയ്‌തതിനെ യോഗം അപലപിക്കും. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ നടത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല