kuwj1
പത്രപ്രവർത്തക യൂണിയൻ ഡൽഹിഘടകത്തിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണനെ ആദരിക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉപഹാരം നൽകുന്നു

■കേരളത്തിലടക്കം സൈനിക സ്കൂളുകൾ പൂട്ടുന്നുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

ന്യൂഡൽഹി: ആഗോളതലത്തിൽ 60ൽ അധികം രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ടെന്നും, അതിന്റെ യഥാർത്ഥ ചിത്രം ജനങ്ങളെ അറിയിക്കാൻ മാദ്ധ്യമങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രസർക്കാരിന്റെ ബഡ്‌ജറ്റ് വിഹിതത്തിന്റെ 40ശതമാനത്തിൽ കൂടുതൽ കടമെടുത്തു. അഗ്‌നിപഥ് പദ്ധതി കൊണ്ടുവന്നതും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലടക്കം സൈനിക സ്‌കൂളുകൾ നിറുത്തലാക്കുകയാണ്. .

രാവിലെ മുതൽ വൈകുന്നേരം മുതൽ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് വാർത്തകളുണ്ടാകുമ്പോൾ മറ്റു കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കേരളം ഇപ്പോഴും ഒരു പച്ചത്തുരുത്താണെന്നും. മന്ത്രി പറഞ്ഞു

ഫ്രണ്ട്‌ലൈനിൽ നിന്ന് വിരമിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണനെ ചടങ്ങിൽ ആദരിച്ചു. ഡൽഹി യൂണിയൻ ഒഫ് ജേർണലിസ്റ്റിസ് സെക്രട്ടറി ഡോ. എ.എം. ജിഗീഷ്, ഫോറിൻ കറസ്‌പോന്റ്സ് ക്ളബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എം. നാരായണൻ, കേരളപത്രപ്രവർത്തക യൂണിയൻ ഡൽഹി കമ്മിറ്റി അംഗം സി.ആർ. റെജിത്ത് എന്നിവർ സംസാരിച്ചു. യൂണിയൻ ഡൽഹി ഘടകം പ്രസിഡന്റ് പ്രസൂൻ എസ്.കണ്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. ധനസുമോദ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. പ്രശാന്ത് നന്ദിയും പറഞ്ഞു.