yechuri

ന്യൂഡൽഹി:കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും യെച്ചൂരി പറഞ്ഞു. ആഗസ്റ്റ്1 മുതൽ 15 വരെ സി.പി.എം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കും. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് തീരുമാനത്തിൽ നിന്ന്‌ പിന്മാറിയതിന്റെ കാരണം വിശദീകരിക്കണം. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയ പ്രക്ഷോഭം ഇന്ന് പ്രഖ്യാപിക്കും. രണ്ട് ദിവസമായി നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.