ആലുവ: നവീകരിച്ച പടിഞ്ഞാറെ കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് മന്ദിരം ഇന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജൻ അദ്ധ്യക്ഷത വഹിക്കും. സേഫ് ലോക്കർ സംവിധാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, ബി.എ. അബ്ദുൾ മുത്തലിബ്, കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ് എന്നിവർ പങ്കെടുക്കും.