കുറുപ്പംപടി: വാതിൽപ്പടി സേവന പദ്ധതിയുടെ ഭാഗമായി വേങ്ങൂർ പഞ്ചായത്തിൽ കിലയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി. ബിജു, പി.വി. പീറ്റർ, ജിനു ബിജു, കെ.എസ്. ശശികല,വിനു സാഗർ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതല സമിതി അംഗങ്ങൾ, വാർഡ്തല സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.