തൃക്കാക്കര: ആരക്കുന്നം ഗ്രാമീണ വായനശാലയുടെയും സെന്റ് ജോർജസ് ഹൈസ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം നടത്തി. കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി ഉദ്ഘാടനം ചെയ്തു.സ്കൂൾ മലയാള വിഭാഗം അദ്ധ്യാപിക മഞ്ജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് ഡെയ്‌സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്.പി, ശ്യാമ സ്വാമിനാഥൻ, ജോസി വർഗീസ്,
ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്, മഞ്ജു വർഗീസ്, ആർ. ജയലക്ഷ്മി, ജിൻസി പോൾ , അശ്വതിമേനോൻ,ജോമോൾ മാത്യു, ആകർഷ് സജികുമാർ, അക്‌സ മേരി പോൾ , അമില ലാലൻ ,അന്ന രാജു, അനാമിക മനോജ്, ആൻ മേരി ഷിബു, മരിയ ജോർജ് സംസാരിച്ചു.