പെരുമ്പാവൂർ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ഐൻ.ടി.യു.സി. പെരുമ്പാവൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. അൽഫോൺസ് മാഷ്, പി.പി. അവറാച്ചൻ, സുലൈമാൻ പോഞ്ഞാശേരി, മുഹമ്മദ് കുഞ്ഞ്, സാബു ആന്റണി, സിദ്ധീക്ക് പുളിയാംപിള്ളി, സലീം ഓടക്കാലി, മനോജ് കൂവപ്പടി, റഫീക്ക് കോന്നംകുടി തുടങ്ങിയവർ സംസാരിച്ചു.