കളമശേരി : പൈപ്പ് ലൈൻ റോഡിൽ തകർന്നുപോയ പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കളമശേരി ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ മണ്ഡലം ട്രഷറർ പി.വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.എസ്. രാജീവ്, മണ്ഡലം സെക്രട്ടറി വി.എൻ. വാസുദേവൻ, വി.എ.അപ്പുകുട്ടൻ, പി. ആർ. മോഹനൻ , പി.കെ. രാമചന്ദ്രൻ, കെ.കെ. ശശി, കെ.കെ. അനിൽ എന്നിവർ സംസാരിച്ചു.