vennala-bank

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലെ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു.
മുൻ ഡയറക്ടർ ബോർഡ് അംഗം എൻ.വി.മഹേഷ് അദ്ധ്യക്ഷനായി. തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ, വെണ്ണല ലോക്കൽ സെക്രട്ടറി കെ.ടി.സാജൻ, പാലാരിവട്ടം ലോക്കൽ സെക്രട്ടറി പി.എസ്.സതീഷ്, അയ്യനാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ, വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്, കൗൺസിലർമാരായ ആർ.രതീഷ്, കെ.ബി.ഹർഷൽ, സി.ഡി. വത്സലകുമാരി എന്നിവർ സംസാരിച്ചു. എൻ.വി. മഹേഷ് ചെയർമാനും കെ.ടി.സാജൻ കൺവീനറുമാായി കമ്മിറ്റി രൂപീകരിച്ചു.