കുറുപ്പംപടി: കീഴില്ലം കുറിച്ചിലക്കോട് റോഡിൽ തട്ടാപുറത്ത്പടി യുവധാര ക്ലബ്ബിന് സമീപംറോഡിലെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർകുഴിയിൽ വാഴ നട്ടു.

റോഡിൽ രണ്ടു മാസം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്താണ് വീണ്ടും കുഴികൾ രൂപപ്പെട്ടത്. ഭാരവണ്ടികളുടെ പാച്ചിൽ റോഡിന്റെ തകർച്ചയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. കുറുപ്പംപടി മുതൽ നിരവധി ഭാഗങ്ങളിൽ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ഇരുച്ചക്രവാഹനക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിക്കഴിഞ്ഞു.

എത്രയും വേഗം റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് നാട്ടുകാർ പറഞ്ഞു.