കളമശേരി: 2004ൽ ശതാബ്ദി ആഘോഷിച്ച ഏലൂർ ഗവ.എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി. വ്യവസായ മന്ത്രി പി.രാജീവിന്റെ ശ്രമഫലമായാണ് സ്കൂൾ വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

ഏലൂർ നഗരസഭയിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് എൽ.പി സ്കൂൾ. സംസ്ഥാനത്ത് ഫിഫ്ത്ത് ഫോറം നിലവിലുണ്ടായിരുന്ന ചുരുക്കം സ്കൂളുകളിൽ ഒന്നുകൂടിയാണിത്. നിലവിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടരുന്നുണ്ട്.