തൃപ്പൂണിത്തുറ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ നടക്കാവ് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാജു പൊങ്ങലായി, എം.പി. ഷൈമോൻ, ടി.വി. ഗോപിദാസ്, ജൂബൻ ജോൺ, സോമിനി സണ്ണി, കെ.വി. രത്നാകരൻ, കമൽ ഗിപ്ര, കെ. പി. രംഗനാഥൻ, ഇ. പി. ദാസൻ, ആനി അഗസ്റ്റിൻ, നിമിൽ രാജ്, കുര്യാക്കോസ് പഴമ്പിള്ളി, ജോൺസൺ മുളക്കുളം, നിഷ ബാബു, സ്മിത രാജേഷ്, ബിനു ജോഷി, പി.വി. ലോഹിദാക്ഷൻ, മുകുന്ദൻ, ബെന്നി തോമസ്, കെ.വി. സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.