
അങ്കമാലി: മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് (ഐ) ലെ ബിജു പാലാട്ടിയെ തിരഞ്ഞെടുത്തു. മുൻധാരണയനുസരിച്ച് നിലവിലെ പ്രസിഡന്റ് പോൾ പി.ജോസഫ് രാജിവച്ചതിനെ തടർന്നായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.എം. ലെ സി.എ.രാഘവനെതിരെ അഞ്ചിന് എതിരെ എട്ടു വോട്ടുകൾ നേടിയാണ് ബിജു പാലാട്ടി വിജയിച്ചത്. ആലുവ ഭൂരേഖ വിഭാഗം തഹസിൽദാർ സുനിൽ മാത്യു വരണാധികാരിയായിരുന്നു.