അങ്കമാലി: അപൂർവ രോഗം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സാ ധനശേഖരണാർത്ഥം സഹായസമിതി രൂപീകരിച്ചു. കിടങ്ങൂർ പാപ്പിനിശേരി അഖിൽ ബാലചന്ദ്രന്റെ മൂന്നു വയസുള്ള മകൻ കൗശലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണിത്. ഡീകംപ്രസീവ് ക്രേനിയാക്ടമി എന്ന അസുഖം ബാധിച്ച കൗശലിന്റെ തലയോട്ടിയിലെ എല്ല് ശസ്ത്രക്രിയ ചെയ്ത് മാറ്റി വയ്ക്കണം. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അക്കൗണ്ട് നമ്പർ 10020100527585, ഫെഡറൽ ബാങ്ക് അങ്കമാലി IFSC FDRL 0001002.