തൃപ്പൂണിത്തുറ: എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ (ബികോം) നാലാം റാങ്ക് കരസ്ഥമാക്കിയ അലീന ടെന്നിയെ ന്യൂനപക്ഷ മോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എ.സി. അലക്സിന്റെ നേതൃത്വത്തിൽ ആദരിച്ചു. തൃപ്പൂണിത്തുറ 21ാം വാർഡിലെ പോളക്കൽ വീട്ടിൽ ടെന്നിയുടെയും രേഷ്മയുടെയും മകളാണ് അലീന. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ, ട്രഷറർ സമീർ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി റാണി പീറ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി.