luxy-j0-y

അങ്കമാലി: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലേക്ക് മൊബൈൽ ആപ്പ് വഴി പരാതി നൽകിയത് ഫലം കണ്ടു. നഗരസഭയിലെ ഈസ്റ്റ് നഗർ ഭാഗത്തെ കാനനിർമ്മാണം ആരംഭിച്ചു. റോഡിലെ കാനയിൽ നിന്ന് മലിനജലം തൊട്ടടുത്ത വീടുകളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയായിരുന്നു. കുടിവെള്ളം ഉപയോഗ്യമല്ലാതായതിനെ തുടർന്ന് വീടുകളിൽ നിന്ന് താമസാക്കർക്ക് ഒഴിഞ്ഞു പോകേണ്ടി വന്നതോടെ വാർഡ് കൗൺസിലർ ലക്സി ജോയി പൊതുമരാമത്ത് അധികൃതർക്ക് പരാതിൽ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കൗൺസിലർ മന്ത്രിയുട ഒഫീസിലെ മോബൈൽ ആപ് വഴി പരാതി നൽകുകയായിരുന്നു. ഇതോടെ അങ്കമാലിയിലെ പൊതുമരാമത്ത് അധികൃതർ കാനയുടെ പുനനിർമ്മാണം ധൃതഗതിയിലാക്കി.