onathinu-pachakari

ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്കിന്റെ ഞങ്ങളും കൃഷിയിലേക്ക് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനവും കാൽനൂറ്റാണ്ട് കാലത്തെ സേവനശേഷം ബാങ്കിൽ നിന്ന് വിരമിച്ച പി.എ. കുമാരിക്ക് യാത്ര അയപ്പും നടന്നു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ (ജനറൽ ) ടി.എം. ഷാജിത തിരിതെളിച്ചു. പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷനായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു.

ബാങ്ക് വികസന സമിതി ചെയർമാൻ എം.കെ. സദാശിവൻ ഉപഹാരം സമർപ്പിച്ചു. പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്കുമാർ യുവ കർഷകരെ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.കെ. സന്തോഷ്, ജോളി പൊള്ളയിൽ, കെ.പി. കൃഷ്ണകുമാർ, ബാങ്ക് മുൻ പ്രസിഡന്റ് എം. രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ഷഹന, വാർഡ് അംഗങ്ങളായ റംല ലത്തീഫ്, ജിൽഷ, കെ.കെ. അയ്യപ്പൻ, കെ.എസ്. മോഹൻകുമാർ, ബി.ജെ.പി ജില്ല ട്രഷറർ എം.എം. ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു. പച്ചക്കറി വിത്ത് വിതരണം ചെയ്തു. ബാങ്ക് പരിധിയിലുള്ള പതിനഞ്ചിൽ പരം കൂട്ടായ്മകളാണ് കൃഷി ചെയ്യാനൊരുങ്ങുന്നത്.