
കൊച്ചി: കൊച്ചി സർവകലാശാലയുടെ സ്കൂൾ ഒഫ് എൻജിനിയറിംഗിൽ ത്രീ ഡി പ്രിന്റിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനർ ( സി.എ.ഡി) ഉപയോഗിച്ചുള്ള റാപ്പിഡ് പ്രോട്ടോ ടൈപ്പിംഗ് എന്നിവയിൽ രണ്ടു മാസ ഹ്രസ്വകാലകോഴ്‌സുകൾ തിങ്കളാഴ്ച ആരംഭിക്കും. വ്യാവസായികമേഖലക്ക് അനുയോജ്യമായ പ്രവൃത്തി പരിചയം നൽകുന്ന ഈ കോഴ്സിലൂടെ മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാം. ത്രീ ഡി മോഡലിംഗ് പരിശീലനം,
ത്രീ ഡി പ്രിന്റിംഗ് മോഡലുകളുടെ നിർമ്മാണാനന്തര പ്രക്രിയകളിൽ പരിശീലനം, ത്രീ ഡി പ്രിന്റിംഗിന് ആവശ്യമായ ഡിസൈനിംഗ് പരിശീലനം എന്നിവയും കോഴ്സ് വാഗ്ദാനം ചെയ്യുന്നു. രാവിലെ 10 മുതൽ 1 വരെയോ വൈകിട്ട് 5.30 മുതൽ 8.30 വരെയോ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാമെന്ന് കോഴ്‌സ് കോ- ഓർഡിനേറ്റർ പ്രൊഫ. ഡോ. രാധാകൃഷ്ണപണിക്കർ പറഞ്ഞു.
പാഠ്യവിഷയങ്ങൾ
ഓട്ടോകാഡ് -കമ്പ്യൂട്ടർ അധിഷ്ഠിത ദ്വിമാന ( റ്റു ഡി), ത്രിമാന ( ത്രി ഡി )ഡിസൈനിംഗിൽ പരമാവധി വൈദഗ്ദ്ധ്യം നേടുന്നതിന് ഉതകുന്ന, വ്യാവസായികമേഖലയ്ക്ക് ആവശ്യമായ തരത്തിലുള്ള ഡ്രാഫ്‌ടിംഗ്, ഡിസൈനർ സോഫ്‌ട്‌വെയർ.
അഡിറ്റീവ് മാനുഫാക്ചറിംഗ് , ത്രിമാന പ്രിന്റിംഗ് എന്നിവയിലുള്ള പരിശീലനം.
ത്രീ ഡി പ്രിന്റിംഗ് ടെക്‌നോളജി.
കോഴ്‌സിന്റെ പ്രത്യേകതകൾ
25 ലേറെ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള അദ്ധ്യാപകർ
വീഡിയോനോട്ടുകളും മികച്ച കോഴ്‌സ് മെറ്റീരിയലുകളും.
ശാസ്ത്രീയ പാഠ്യപദ്ധതി.
കുറഞ്ഞ ഫീസ്.
ആധുനിക സോഫ്‌ട്‌വെയറുകളും ഉപകരണങ്ങളും
ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യങ്ങൾ
അനുയോജ്യമായ ക്ലാസ് സമയങ്ങൾ
മികച്ച പ്ലേസ്‌മെന്റ്
യോഗ്യത
ബി.ടെക് / ഡിപ്ലോമ / ഐ.ടി.ഐ (എൻജിനിയറിംഗ് വിഷയങ്ങൾ). ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും എൻജിനിയറിംഗ്
ഗ്രാഫിക്‌സിൽ അറിവുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.
കുസാറ്റിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 9440 രൂപയും മറ്റുള്ളവർക്ക് 11,800 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.cusat.ac.in ഫോൺ: 04842862616, 7306061646