കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ പി.ടി.എസായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം സ്ഥലംമാറിപ്പോകുന്ന പി.ടി. പെണ്ണമ്മക്ക് പഞ്ചായത്ത് ഭരണസമിതി യാത്രഅയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എപോൾ, വൽസ വേലായുധൻ, അംഗങ്ങളായ സോമി ബിജു, ഡോളി ബാബു, സെക്രട്ടറി സാവിത്രി കുട്ടി, അസി.സെക്രട്ടറി കെ.ആർ.സേതു ,അക്കൗണ്ടന്റ് രജിത്ത്, എൻ.സജി, അസിസ്റ്റന്റ് എൻജിനിയർമാരായ, അനു ബേബി, ഷിബി, സാക്ഷരത പ്രേരക് വി.എ. ബിന്ദു എന്നിവർ സംസാരിച്ചു.