കുറുപ്പംപടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുടക്കുഴ പഞ്ചായത്തിലെ കാവുങ്ങൽ പാടശേഖരത്തിൽ പൗർണമി നെൽവിത്തുകൾ വിതച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, വൽസ വേലായുധൻ, അംഗങ്ങളായ അനാമിക ശിവൻ, പി.എസ്.സുനിത്ത്, ഡോളി ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മോളി, കൃഷി ഓഫീസർ ഹാജിറ, അസിസ്റ്റന്റുമാരായ ബിനോയ്, വിജയകുമാർ, സജീവ് പള്ളുപ്പെട്ട എന്നിവർ പ്രസംഗിച്ചു.