കോതമംഗലം: എ.കെ.ജി സെന്ററിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പിഎം കോതമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ സി.പി.എം സംസ്ഥാന സമിതി അംഗം എസ്.സതീഷ്, ജില്ലാ സെക്രട്ടറിയേറ്ര് അംഗം ആർ. അനിൽ കുമാർ, ഏരിയാ സെക്രട്ടറി കെ.എ. ജോയി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ജി. ചന്ദ്രബോസ്, സി.പി.എസ് ബാലൻ, പി.പി. മൈദീൻഷ, കെ.പി. മോഹനൻ, പി.എം. മജീദ്, റഷീദ സലീം, ലോക്കൽ സെക്രട്ടറി ഇ.വി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.