
തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ ജൂലായ് ഒന്ന് മുതൽ ആറു മാസത്തേക്കുള്ള പുറപ്പെടാ ശാന്തിമാർ സ്ഥാനമേറ്റു. മടിയ്ക്ക മഠം രഘുപതി എമ്പ്രാന്തിരി മേൽശാന്തിയും പള്ളിശ്ശേരി മഠത്തിൽ ദിനേഷ് എമ്പ്രാന്തിരി കീഴ്ശാന്തിയുമാണ്. രഘുപതി എമ്പ്രാന്തിരി അഞ്ചാം തവണയും ദിനേഷ് എമ്പ്രാന്തിരി നാലാം തവണയുമാണ് സ്ഥാനമേൽക്കുന്നത്. ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം വലിയ മൂത്തതും മേനോക്കിയും അവരോധം ഭട്ടതിരിയും ചേർന്നാണ് പുതിയ ശാന്തിക്കാരെ അവരോധിച്ചത്.