winners

ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വികസന സമിതിയുടെ അഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അനുമോദന യോഗം വാർഡ് അംഗം സുധ നാരായണൻ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ ക്രിസ്റ്റിന ബേബി, അഥിന അനിൽകുമാർ, പി.ബി. സനു കൃഷ്ണ എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. എ.ഡി.എസ് ചെയർപേഴ്സൺ ഷൈനി മധു, സി.ഡി.എസ് സെക്രട്ടറി ദിവ്യ മോഹൻദാസ്,വൈസ് ചെയർപേഴ്സൺ റീജ സന്തോഷ്, വാർഡ് വികസന സമിതി അംഗങ്ങളായ ശ്രീജിത്ത് ഗോപി,രാജപ്പൻ, എം.സി. മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു.