കുറുപ്പംപടി: "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗമായി "പഞ്ചായത്തിൽ ഒരു കൃഷിയിടം " പരിപാടിക്ക് വേങ്ങൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു. പുതുമന 15-ാം വാർഡിലെ ഇഞ്ചിപറമ്പിൽ ആന്റോ പോളിന്റെയും, ഞാറ്റുംപറമ്പിൽ എൻ.പി. ശിവന്റെയും കൃഷിയിടത്തിൽ പാവൽ തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിധീഷ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.എൻ. മോളി പദ്ധതി വിശദീകരണം നടത്തി. ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. വിജയൻ, പഞ്ചായത്ത് മെമ്പർമാരായ വിനു സാഗർ, ശശികല കെ. എസ്,ആൻസി ജോബി, പി.വി.പീറ്റർ , ജയ്മോൻ കണ്ണാടൻ, വി. എൻ.സുബ്രഹ്മണ്യൻ, ജോർജ് ജോയി, കൃഷി അസിസ്റ്റന്റ് ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.