vaya

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടം പരിപാടിയിൽ പൂക്കോട്ടുമുകളിൽ മുകുളത്ത് ബേബിയുടെ വസതിയിൽ ചലച്ചിത്ര, പരസ്യ അഭിനേതാവ് സുദീപ് സെബാസ്റ്റ്യൻ ഇടപ്പള്ളി രാഘവൻപിള്ളയെ അനുസ്‌മരിച്ചു.

ശ്രാവൺ സനീഷ്, കൃഷ്‌ണേന്ദു രജീവൻ, ഗോവർദ് എം.വി., ജോസ്‌ന ജോഷി, ഹരിപ്രിയ മോഹനൻ, ആരാധ്യ ശ്രീകുമാർ, എയ്‌ഞ്ചൽ ജോണി, കൃപ റോസ് സാജു, ഫെറിക്‌സ് ജോസ്, അക്ഷയ് രാജ് തുടങ്ങിയവർ പുസ്തകാനുഭവങ്ങൾ പങ്കുവച്ചു. വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, സെബിൻ പൗലോസ്, ടി.പി. സാജു, വനിതാവേദി കൺവീനർ സുജ സജീവൻ എന്നിവർ സംസാരിച്ചു.