കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപന സമ്മേളനം ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ശ്രീനാരായണ ഗുരുകുലം സ്​റ്റഡി സർക്കിൾ കൺവീനർ എം.എസ്. സുരേഷ്, മനോരോഗ വിഭാഗം മേധാവി ഡോ. ജോസഫ് വർഗീസ്, ലഹരിവിമുക്തി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, കൗൺസിലർ എൻ.എസ്. നിമ തുടങ്ങിയവർ സംസാരിച്ചു.