തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ഞാറ്റുവേലച്ചന്ത ജൂലായ് 4, 5, 6 തിയതികളിൽ വലിയകുളം സസ്യ എക്കോ ഷോപ്പിൽ സംഘടിപ്പിക്കും. സബ്സിഡി നിരക്കിൽ പച്ചക്കറികളുടെ വില്പനയും ഇതോടനുബന്ധിച്ച് നടക്കും. വിവിധയിനം കാർഷിക ഉത്പന്നങ്ങൾ, വിത്തുകൾ, ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ, കൃഷി ഉപകരണങ്ങൾ, ഉത്പാദനോപാധികൾ എന്നിവ ലഭ്യമാക്കും. കാർഷിക യന്ത്രങ്ങളുടെ പ്രദർശനത്തോടൊപ്പം അവ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും. ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം ജൂലായ് നാലിന് 11മണിക്ക് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിക്കും. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമ്മസേനാംഗങ്ങൾ, കേരഗ്രാമ സമിതി അംഗങ്ങൾ, സസ്യ എക്കോ ഷോപ്പ് ഭാരവാഹികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.