പെരുമ്പാവൂർ:ലോക ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഒക്കൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ബിമൽ, ഡോ. സിന്ധു, ഡോ.ആൽബിൻ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ആദരിച്ചു. വാർഡ് അംഗം രാജേഷ് മാധവൻ ജനപ്രതിനിധികളായ എൻ.ഒ.സൈജൻ , ടി.എൻ. മിഥുൻ എന്നിവർ സംസാരിച്ചു.