പെരുമ്പാവൂർ: എ.കെ.ജി സെന്ററിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി.എം അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. മോഹനൻ, കെ.ഡി. ഷാജി, അഡ്വ. വി.കെ. സന്തോഷ്, പി.എസ്. സുബ്രഹ്മണ്യൻ, കെ.പി. അശോകൻ, കെ.വി. ബിജു, ജുബൈരിയ ഐസക്ക് എന്നിവർ സംസാരിച്ചു.