പെരുമ്പാവൂർ: അശമന്നൂർ ഗവ.യു.പി സ്‌കൂളിൽ പൊതുയോഗവും രക്ഷകർതൃബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. എൻ.ഇ. കാസിം അദ്ധ്യക്ഷത വഹിച്ചു. കുട്ടിയും രക്ഷിതാവും എന്ന വിഷയത്തിൽ ഡോ. പി.എസ്. ജീവൻ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, വാർഡ് അംഗം ചിത്ര ചന്ദ്രൻ, ഹെഡ്മാസ്റ്റർ ബിന്നി വർഗീസ്, പി.ആർ. രഞ്ജിനി, കെ.വി. വിനോദ്, പി.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.