പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കീഴിൽ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എൻ.ബി. ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷംല നാസർ അദ്ധ്യക്ഷത വഹിച്ചു. 13ാം വാർഡിലെ അജിത കളക്കാട്ടുപറമ്പിലിന്റെ 25 സെന്റ് സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഒരുക്കിയ സ്ഥലത്താണ് കൃഷി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം.ജോയി, വാർഡ് അംഗം രാജി മോൾ രാജൻ, കാർഷിക വികസന സമിതി അംഗങ്ങളായ സണ്ണി തുരുത്തിയിൽ, വി.എച്ച്. മുഹമ്മദ്, പോൾ കെ. വാസ്, കൃഷി ഓഫീസർ നിജാമോൾ, അസിസ്റ്റന്റുമാരായ കെ.എം.ശ്രീകുമാർ, എം.ജി.പ്രീതി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: വെങ്ങോല പഞ്ചായത്തിലെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എൻ.ബി. ഹമീദ് നിർവഹിക്കുന്നു