devanada-kammath-63

മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം ഭരണസമിതിഅംഗവും മുൻ പ്രസിഡന്റുമായ ചെറളായി എൽ.ജി. പൈറോഡ് ആനന്ദ് നിവാസിൽ എസ്.ദേവാനന്ദ കമ്മത്ത് (63 - റിട്ട. ലോർഡ് കൃഷ്ണബാങ്ക് (എച്ച്.ഡി.എഫ് സി)) നിര്യാതനായി. കൊച്ചി ടി.ഡി. ഹൈസ്‌കൂൾ മാനേജർ, അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി യൂണിറ്റ് അദ്ധ്യക്ഷൻ, ജി.എസ്.ബി ബാങ്ക് സ്റ്റാഫ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, നന്ദനം ബാലസദനം മുൻ കമ്മിറ്റിഅംഗം, ബാലഗോകുലം ബാലദിനം ഉപാദ്ധ്യക്ഷൻ, ജി.എസ്.ബി മഹാസഭ കേരള ഉപാദ്ധ്യക്ഷൻ, ഗോശ്രീപുരം, സേവനം ഭാരവാഹി, സാരസ്വത് യൂത്ത് അസോസിയേഷൻ പ്രസിഡന്റ്, ശ്രീവെങ്കടേശ സേവാസമിതി കമ്മിറ്റിഅംഗം എന്നീ നി ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മാതാവ്: പ്രമീളാ ഭായ് (റിട്ട. അദ്ധ്യാപിക, ടി.ഡി. സ്‌കൂൾ). ഭാര്യ: സന്ധ്യ പ്രഭു (മാനേജർ എം.എസ്.സി ബാങ്ക് ഹെഡ് ഓഫീസ്). മക്കൾ: വിവേകാനന്ദ് ഡി.കമ്മത്ത്, ഡോ. വന്ദന (ഫാർമസിസ്റ്റ് - അമേരിക്ക). മരുമക്കൾ: ഐശ്വര്യ, വിനിത് വി. പൈ (ടി.സി.എസ്.അമേരിക്ക).