കൂത്താട്ടുകുളം: തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലാണ് ഇനി വില്ലേജ് ഓഫീസ് പ്രവർത്തിക്കുക. ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ജാഫർ മാലിക്, പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.