villege

കോതമംഗലം: കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ.രാജൻ നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ചാക്കോ, ജില്ലാ കളക്ടർ ജാഫർ മാലിക്, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്മാർട്ട് വില്ലേജ് പദ്ധതിയിൽപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.