കൊച്ചി: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമതിരുനാളും സീറോമലബാർസഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഘോഷിക്കും. ഇന്ന് രാവിലെ 8.30ന് മേജർ ആർച്ച്ബിഷ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാകേന്ദ്രത്തിൽ പതാക ഉയർത്തും. സീറോമലബാർ സഭയുടെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, വിൻസെൻഷ്യൻ സന്യാസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര, സഭാകാര്യാലയത്തിലെ വൈദികർ, രൂപതകളെ പ്രതിനിധീകരിക്കുന്ന വൈദികർ എന്നിവർ സഹകാർമികരായിരിക്കും.